ലഖ്നോ: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ബഹുജൻ സമാജ്വാദി പാർട്ടിയിൽ നിന്ന് പാർട്ടി മുതിർന്ന നേതാവ് നാസിമുദ്ദീൻ സിദ്ദിഖിയെയും മകനെയും പുറത്താക്കി. സിദ്ദിഖിയെയും മകൻ അഫ്സലിനെയും പുറത്താക്കിയത്.ജനങ്ങളിൽനിന്നു കൈക്കൂലി വാങ്ങാറുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പൊതുപ്രവർത്തനങ്ങൾ നടത്തിയതിന് ജനങ്ങളിൽ പണം വാങ്ങിയ സിദ്ദിഖിയെയും അഫ്സലിനെയും പുറത്താക്കുന്നതായി ബി.എസ്.പി ജനറൽ സെക്രട്ടറിയും രാജസഭാംഗവുമായ സതീഷ് ചന്ദ്ര അറിയിച്ചു.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കരഹിത നടപടികളും അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി അറിയിച്ചു.കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുടെ മതേതര മുഖമായി 28 കാരനായ അഫ്സൽ പ്രചരണപരിപാടികളിൽ സജീവമായിരുന്നു. പാർട്ടി അധ്യക്ഷ മായാവതിയുടെ ഏറ്റവും വിശ്വസ്തനായ നേതാവാണ് നസിമുദ്ദിൻ സിദ്ദിഖ് അടുത്തകാലംവരെ അറിയപ്പെട്ടിരുന്നത്. പാർട്ടിയുടെ ഉത്തർപ്രദേശ് മേധാവിയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞമാസം മായാവതി തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു