ന്യൂഡല്‍ഹി:ബിഎസ്പി അധ്യക്ഷ മായാവതി തിങ്കളാഴ്ച യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളാണ് മായാവതി തള്ളിയത്. പ്രതിപക്ഷ നേതാക്കളെ കാണാനില്ലെന്നും മായാവതി വ്യക്തമാക്കി.
യുപിയില്‍ ബിഎസ്പി-എസ്പി സഖ്യം വലിയ മുന്നേറ്റം നടത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലിങ്ങോട്ട് കടുത്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാടായിരുന്നു മായാവതി സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് എന്നായിരുന്നു മായാവതിയുടെ നിലപാട്.