പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി

258

ന്യൂഡല്‍ഹി: അന്തരിച്ച ലീഗ് നേതാവ് ഇ അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി. അംഗത്തോടുള്ള ആദര സൂചകമായി ബജറ്റ് അവതരിപ്പിക്കരുതെന്ന ആവാശ്യം പ്രതിപക്ഷം മുന്നോട്ടു വച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ബജറ്റ് ഭരണഘടനാ പരമായ കടമയാണെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. അനുശോചന കുറിപ്പ് സഭയില്‍ വായിക്കുകയും ചെയ്തു. നാളെ സഭ സമ്മേളിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിന് ശേഷം ജെയ്റ്റ്ലിയെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണിത്. പൊതുബജറ്റും റെയില്‍വേ ബജറ്റും ഒരുമിച്ച്‌ അവതരിപ്പിക്കുന്ന ഇതാദ്യമായാണ്. നോട്ട് നിരോധനം വിജയമാണെന്ന് അവകാശപ്പെട്ടാണ് ജെയ്റ്റ്ലി ബജറ്റ് അവതരണം തുടങ്ങിയത്. ഇന്ത്യ അതിവേഗം വികസിക്കുന്ന സമ്ബദ് വ്യവസ്ഥയെന്ന് ജെയ്റ്റ്ലി പറഞ്ഞു. ആഭ്യന്തര ഉല്‍പ്ാദനം 3.4 ശതമാനം വര്‍ദ്ധിക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
ബജറ്റിലെ പ്രധാനകാര്യങ്ങള്‍

NO COMMENTS

LEAVE A REPLY