അഞ്ചുലക്ഷംവരെ വരുമാനത്തിന് നികുതി അഞ്ചുശതമാനമാക്കി കുറച്ചു

287

ന്യൂഡല്‍ഹി; വാര്‍ഷിക വരുമാനം രണ്ടരലക്ഷത്തില്‍ താഴെയുള്ളവര്‍ നികുതി നല്‍കേണ്ടെന്നും രണ്ടരലക്ഷം മുതല്‍ അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം നല്‍കിയാല്‍ മതിയെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമായി അരുണ്‍ ജെയ്റ്റ്ലി. ആദായ നികുതി സഌബുകള്‍ അതേനിലയില്‍ നിലനിര്‍ത്തിയപ്പോള്‍ തന്നെ നികുതിയിളവ് താഴേക്കിടയില്‍ നേര്‍പ്പകുതിയായി വെട്ടിക്കുറച്ചു.
രാജ്യത്തെ മാസശമ്ബളക്കാരെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തില്‍ നികുതിയിളവ് പ്രഖ്യാപിച്ചത് വലിയൊരു വിഭാഗത്തിന് ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തല്‍. ആദായ നികുതി ഇളവ് പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ല.

എന്നാല്‍ ഫലത്തില്‍ നാലരലക്ഷം വരെ ഇളവുകിട്ടുന്ന രീതിയിലാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തല്‍.
അതേസമയം ഉന്നത വരുമാനക്കാരുടെ നികുതി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമ്ബതു ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് പത്തുശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. ഒരു കോടിക്കുമേല്‍ വരുമാനം ഉള്ളവര്‍ക്ക് നിലവിലെ 15 ശതമാനം സര്‍ചാര്‍്ജ് നിലനിര്‍ത്തി. അഞ്ചുലക്ഷം രൂപവരെ മാത്രം വരുമാനം ഉള്ളവര്‍ക്ക് ഒറ്റപ്പേജില്‍ ലളിതമായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ പ്രഖ്യാപനത്തോടെ 4.5 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുള്ളവര്‍ ഫലത്തില്‍ നികുതി നല്‍കേണ്ടിവരില്ലെന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ഇടത്തരം വരുമാനക്കാര്‍ക്ക് വലിയ ആശ്വസമാണ് ഇതോടെ ഉണ്ടാവുന്നത്. ഇതോടൊപ്പമാണ് അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ പത്തുശതമാം നികുതി നല്‍കേണ്ടിയിരുന്നത് അഞ്ചുശതമാനമാക്കി കുറച്ചിട്ടുള്ളത്. ഇത്തരത്തില്‍ ആദായനികുതി സഌബുകളില്‍ വരുത്തി മാറ്റം ഏറെപ്പേര്‍ക്ക് ഗുണകരമായി മാറും. വന്‍കിടക്കാര്‍ക്ക് മാത്രമാണ് ഇനി കൂടുതല്‍ നികുതി നല്‍കേണ്ടിവരിക.
ഇതിന് പുറമെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇനി മുതല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. രണ്ടായിരം രൂപ മാത്രമേ ഇനി കറന്‍സി രൂപത്തില്‍ സംഭാവനയായി സ്വീകരിക്കാനാകൂ. അതില്‍ കൂടുതല്‍ തുക ചെക്കായോ അക്കൗണ്ടുകളിലൂടേയോ സ്വീകരിക്കാം. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകളും ഏര്‍പ്പെടുത്തും.
രാഷ്ട്രീയ രംഗം കള്ളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കുന്നതിനും കടലാസുപാര്‍ട്ടികളെ തൂത്തെറിയുന്നതിനും ഈ നയം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം കറന്‍സി ഇടപാടുകള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി 3 ലക്ഷം രൂപവരെ മാത്രമേ കറന്‍സിയായി വിനിമയം നടത്താവൂ എന്നാണ് നിഷ്കര്‍ഷ.
ഇതോടൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് തുടരും. ഏഴു വര്‍ഷത്തേക്ക് ഇത് തുടരും. നികുതി വെട്ടിക്കുന്നവര്‍ നികുതി നല്‍കുന്നവര്‍ക്ക് ബാധ്യത വരുത്തുന്നുവെന്ന് ധനമന്ത്രി വിലയിരുത്തി. നോട്ടുപിന്‍വലിക്കല്‍ നടപടികള്‍ ആദായനികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.
വന്‍തോതില്‍ നടക്കുന്ന നികുതി വെട്ടിപ്പ് തടയും. കൃത്യമായി നികുതി നല്‍കുന്നത് ശമ്ബളം വാങ്ങുന്നവര്‍ മാത്രം. നികുതിശേഖരണം കാര്യക്ഷമമാക്കും. പണമിടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തും.
മൂന്നു ലക്ഷത്തിനു മേല്‍ നോട്ടു കൈമാറ്റത്തിന് വിലക്ക്. ഇതിനായി നിയമഭേദഗതി കൊണ്ടുവരും. 5 മുതല്‍ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേര്‍. കാറുകള്‍ വാങ്ങുന്നവരും വിദേശയാത്ര നടത്തുന്നവരും ഇതിലേറെ വരും. 50 ലക്ഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേര്‍ മാത്രംമാണ് ആദായനികുതി നല്‍കുന്നവരില്‍ 10 ലക്ഷത്തിനു മേല്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേര്‍ മാത്രവും. ഇനി ഇതില്‍ മാറ്റംവരുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.
ആദായനികുതി റിട്ടേണ്‍ നല്‍കുന്നത് 3.7 കോടി പേര്‍ മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്ബത്തിക കുറ്റകൃത്യം തടയാന്‍ പുതിയ നിയമം നടപ്പാക്കും. ധനകമ്മി ലക്ഷ്യം 3.1 ശതമാനമെന്നാണ് ബജറ്റിലെ വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY