സംസ്ഥാന ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രാവിലെ 9 ന് നിയമസഭ യില്‍ ബജറ്റ് അവതരിപ്പിക്കും.
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ഇത്തവണ ത്തെ സംസ്ഥാന ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടായേക്കും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളാകും.ഭൂമിയുടെ ന്യായ വില വര്ദ്ധനവില്‍ തുടങ്ങി മോട്ടോര്‍ വാഹന നികുതി അടക്കം വിവിധ നികുതി ഇനങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഇത്തവണ ഉണ്ടായേക്കും.
ഗതാഗത കുരുക്കള്‍ അഴിക്കാന്‍ ദീര്‍ഘവീക്ഷണ ത്തോടയുള്ള പദ്ധതികള്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധം പരിസ്ഥിതി സൗഹൃദ നടപടികളും പ്രഖ്യാപനത്തിലു ണ്ടാകാം.
2022-23 സാമ്ബത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.1% കൂടുതലായിരുന്നു. നടപ്പു സാമ്ബത്തിക വര്‍ഷം പെന്‍ഷനായി 2,07,132 കോടി രൂപ ചിലവഴിക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. പലിശ അടയ്ക്കുന്നതിനുള്ള ചിലവ് 9,40,651 കോടി രൂപയായും കണക്കുകൂട്ടി, ഇത് സര്‍ക്കാരിന്റെ ചിലവിന്റെ 23.8% ആണ്.