പാലക്കാട് : പാലക്കാട് ഇരുനിലക്കെട്ടിടം തകർന്നു വീണ് നിരവധിപ്പേർക്ക് പരിക്ക്. അപകടത്തിൽ നാലുപേരെ രക്ഷപ്പെടുത്തി കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാലക്കാട് നഗരത്തിലെ വ്യപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകർന്നത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുമാകയാണ്. കാലപ്പഴക്കമാണ് കെട്ടിടം തകരാനുള്ള കാരണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.