ബുര്‍ജ് ഖലീഫക്ക് സമീപമുളള കെട്ടിടത്തില്‍ വന്‍ തീപിടുത്തം

273

ദുബായ്: ബുര്‍ജ് ഖലീഫക്ക് സമീപമുളള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച പുലര്‍ച്ചെ 5.30 നാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളം പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. 8.30 ഓടെ തീ നിയന്ത്രണ വിധേയമായതായി ദുബായ് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY