കെട്ടിട നിര്‍മ്മാണ അനുമതി – ഇന്നും നാളെയും ജില്ലയില്‍ അദാലത്ത്

118

കാസറഗോഡ് : ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണ അനുമതി, കെട്ടിട നിര്‍മ്മാണ ക്രമവത്കരണം, ഒക്യുപന്‍സി/കെട്ടിട നമ്പര്‍ എന്നിവയ്ക്കായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ സമയബന്ധിത നടപടി സ്വീകരിച്ച് ഈ മാസം 31 നകം തീര്‍പ്പാക്കുന്നതിന് ജില്ലാ തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി അജാനൂര്‍, ബളാല്‍, ചെമ്മനാട്, ഈസ്റ്റ് എളേരി, കയ്യൂര്‍ -ചീമേനി, കിനാനൂര്‍-കരിന്തളം ,കള്ളാര്‍, പടന്ന, പള്ളിക്കര, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ള 77 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ഇന്ന് (26) രാവിലെ 10 മുതല്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളിലും കാറഡുക്ക, കുമ്പഡാജെ, കുമ്പള, മധൂര്‍, മംഗല്‍പ്പാടി, മഞ്ചേശ്വരം, മീഞ്ച, മൊഗ്രാല്‍-പുത്തൂര്‍, മുളിയാര്‍, പൈവളിഗെ, ചെങ്കള ഗ്രാമ പഞ്ചായത്തുകളില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ള 106 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി നാളെ(27) രാവിലെ 10 ന് കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ഹാളിലും അദാലത്ത് നടത്തും.

അദാലത്തില്‍ ജില്ലാ കലക്ടര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, എല്‍ എസ് ജി ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും.

NO COMMENTS