ഫ്രാന്‍സിലെ ‘ബുര്‍കിനി’ നിരോധനം റദ്ദാക്കി

288

പാരിസ് • ദേഹം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രം ‘ബുര്‍കിനി’ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഫ്രാന്‍സിലെ ഉന്നത കോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി മൗലികാവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നഗര മേയര്‍ക്ക് ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ബുര്‍കിനി നിരോധനത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്സ് ലീഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചില്‍ ബുര്‍കിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കാന്‍ അടക്കം മൂന്നു ഫ്രഞ്ച് നഗരങ്ങളില്‍ ഇതു നിരോധിച്ചതോടെയാണു വിവാദം പൊട്ടിപ്പുറപ്പെട്ടത്.

മതനിരപേക്ഷത സംബന്ധിച്ച ഫ്രഞ്ച് നിയമങ്ങളുടെ ലംഘനമാണെന്നു പറഞ്ഞാണ് ഇതു നിരോധിച്ചത്. അഹദ സനേത്തി എന്ന ഡിസൈനറാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.

NO COMMENTS

LEAVE A REPLY