നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറഞ്ഞു രണ്ടു പേർക്ക് ദാരുണന്ത്യം.

12

കേളകത്ത് നാടക സംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു.

കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.12 പേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടാ യത്. കേളകം മലയാമ്ബാടി റോഡിലെ എസ് വളവില്‍ വെച്ച്‌ നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകള്‍.

ഉമേഷ് (39), ബിന്ദു (56), ചെല്ലപ്പൻ (43) സുരേഷ് (60), വിജയകുമാർ (52), ഷിബു (48), ഉണ്ണി (51), ശ്യാം (38), സുഭാഷ് (59) എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

വ്യാഴാഴ്ച രാത്രി കേളകം ഭാഗത്ത് നാടകം കഴിഞ്ഞ ശേഷം സ്വദേശമായ കായംകുളത്തേക്ക് മടങ്ങുകയായിരുന്നു സംഘം.

NO COMMENTS

LEAVE A REPLY