ബസ് നദിയിലേക്കു വീണ് ഒന്‍പതു മരണം; നിരവധി പേര്‍ക്കു പരിക്ക്

55

അമരാവതി: ആന്ധ്രപ്രദേശ് പശ്ചിമ ഗോദാവരി ജില്ലയിൽ ബസ് നദിയിലേക്കു വീണ് ഒന്‍പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു.

ജനറെഡ്ഡിയുദമില്‍നിന്ന് തെലങ്കാനയിലെ ആസ്വാരപേട്ടിലേക്കു പോവുകയായിരുന്നു ബസ്. 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പാലത്തില്‍ വച്ച്‌ എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ബസ് താഴേക്കു വീഴുകയായിരുന്നു. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മൃതദേഹം ലഭിച്ചു. ഓടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

NO COMMENTS