കണ്ണൂരിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

194

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ രണ്ടുദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബസുടമകളുമായി ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ കഴിഞ്ഞവര്‍ഷത്തെ പോലെ 19ശതമാനം ബോണസ് നല്‍കാന്‍ ധാരണയാകുകയായിരുന്നു. ബോണസ് ഈ മാസം 15ന് മുന്‍പ് നല്‍കാന്‍ തീരുമാനിച്ചു. ഡിഎ പിന്നീട് ചര്‍ച്ചചെയ്യാനും തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലാണ് ആദ്യം ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ച വെക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY