മുംബൈ: ബൃഹന്മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്(ബെസ്റ്റ്) തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് മുംബൈയില്‍ 32,000 ബസ് തൊഴിലാളികളാണ് സമരം നടത്തുന്നത്.സംസ്ഥാനത്ത് റോഡ് ഗതാഗതം ഇതോടെ താറുമാറായി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശ്നം പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്പ്പറേഷന് ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. പണിമുടക്ക് ഏകദേശം 25 ലക്ഷം യാത്രക്കാരെയാണ് ബാധിച്ചത്.
Home NEWS NRI - PRAVASI ശമ്പള വര്‍ധന ആവശ്യപ്പെട്ട് മുംബൈയില്‍ 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്.