തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടിംഗ് ബോധവത്കരണത്തിനായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. മാനവീയം വീഥിയിൽ നിന്നാരംഭിച്ച ബൈക്ക് റാലി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പ് നിരീക്ഷകർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.