തിരുവനന്തപുരം : തദ്ദേശ തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ക്രമസമാധാനം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥ രോട് കളക്ടര്‍ നിര്‍ദേശിച്ചു. വള്‍റണബിള്‍/സെന്‍സിറ്റീവ് പോളിംഗ് ബൂത്തുകള്‍ കണ്ടെത്തി ആവശ്യമായ പോലീസിനെ നിയമിച്ച് ഇവിടങ്ങ ളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ, സമൂഹമാധ്യമങ്ങള്‍ എന്നിവിടങ്ങളിലു ണ്ടാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ പോലീസി ന്റെ സൈബര്‍ വിംഗ് നിരീക്ഷിക്കും. മദ്യം, മയക്കുമരുന്ന് എന്നിവയിലും ശക്തമായ നിരീക്ഷണം ഉണ്ടാകും.
സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, റൂറല്‍ എസ്.പി, എ.ഡി.എം എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിക്കു മെന്നും കളക്ടര്‍ അറിയിച്ചു.
സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, എ.സി.പി ദിവ്യ വി. ഗോപിനാഥ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എന്‍.ആര്‍ സതീഷ്‌കുമാര്‍, എ.ഡി.എം വി.ആര്‍ വിനോദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍. വി . സാമുവല്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.