ആലപ്പുഴ: ബിജെപി-ബിഡിജെഎസ് ഭിന്നത തുടരുന്നുവെന്ന വാര്‍ത്തകള്‍ ക്കിടെയാണ് അരൂരിലും എറണാകുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വിജയ പ്രതീക്ഷയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളിയുടെ പ്രതികരണം. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ സാധ്യതയുണ്ട്.
അരൂരിലും എറണാകുളത്തും ജയസാധ്യതയില്ലെന്ന് പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്‍പേ രണ്ടു മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തന്നെ പറഞ്ഞതിനെതിരേ ബിജെപി രംഗത്തുവരാനും സാധ്യതയുണ്ട്. ഇതോടെ എന്‍ഡിഎയില്‍ തര്‍ക്കം വീണ്ടും രൂക്ഷമാകാനാണ് സാധ്യത.