പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പകരം ആര് ; കോൺഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

13

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് നടക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ടുന്ന സംഘടനാപരമായ തയാറെടുപ്പുകളെക്കുറിച്ചാകും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ സി ജോസഫിനും നേരത്തെ നല്‍കിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ പകരക്കാരനായി മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല എന്നു നേതാക്കള്‍ പറയുമ്ബോഴും, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നനിന്നു തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം ജെയ്ക് സി തോമസിനെത്തന്നെ വീണ്ടും കളത്തിലിറക്കിയേക്കുമെന്നാണ് വിവരം.

കോട്ടയം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗമാണ് വിളിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നിനാണ് യോഗം.

NO COMMENTS

LEAVE A REPLY