ഗുജറാത്തിലെ ജസ്ദാന്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് .

174

അഹമ്മദാബാദ്: ജസ്ദാനിലെ എംഎല്‍എ ആയിരുന്ന കുന്‍വര്‍ജി ബാവാലിയ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബാവാലിയയ്ക്ക് വിജയ് രൂപാനി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. ഹിന്ദി ഹൃയദഭൂമിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ജസ്ദാന്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനപോരാട്ടം കൂടിയാണ്.
കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ കുന്‍വാര്‍ജി ബവാലിയയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. രാജ്കോട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അവസര്‍ നാകിയയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എംഎല്‍എ പദവിക്കായുള്ള നാകിയയുടെ കന്നിപ്പോരാട്ടമാണിത്. കോലി സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് ജസ്ദാന്‍.

ഡിസംബര്‍ 20ന് നടന്ന വോട്ടെടുപ്പില്‍ 71.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2.32 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ജസ്ദാനില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ച് തവണ വിജയിച്ച വ്യക്തിയാണ് ബവാലിയ. മണ്ഡലത്തില്‍ ഓരേയൊരു തവണ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുള്ളത്. ബവാലിയേയും നാകിയയേയും കൂടാതെ 6 സ്ഥാനാര്‍ത്ഥികള്‍ കൂടി മത്സരരംഗത്തുണ്ടായിരുന്നു.

NO COMMENTS