സംസ്ഥാനത്തെ 6 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍

126

തിരുവനന്തപുരം: വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം, പാലാ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എംഎല്‍എമാര്‍ ജയിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്.

9 എംഎല്‍എമാരാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. ഇതില്‍ നാല് പേരാണ് വിജയിച്ചത്. അരൂര്‍ എംഎല്‍എയായിരുന്ന എംഎ ആരിഫ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍ എന്നിവരാണ് വിജയിച്ചത്.

മഞ്ചേശ്വരത്ത് എംഎല്‍എ പിവി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് റസാഖ് മരിച്ചത്. എന്നാല്‍ റസാഖിന്‍റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലായില്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്നാണ് പാലായില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

NO COMMENTS