ന്യൂഡല്‍ഹി • വ്യോമസേന ഒരു സി 17 വിമാനം കൂടി വാങ്ങും. ഇപ്പോള്‍ ഇത്തരം വിമാനങ്ങള്‍ പത്തെണ്ണം വ്യോമസേനയുടെ കൈവശമുണ്ട്. കോടികള്‍ മുടക്കി വിമാനങ്ങളും പ്രതിരോധ ഉപകരണങ്ങളും വാങ്ങാന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ സമിതിയോഗമാണു തീരുമാനിച്ചത്.