തിരുവനന്തപുരം : സി-ആപ്റ്റിന്റെ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടീമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. എസ്.എസ്.എൽ.സി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.
പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. ഏഴ് വരെ അപേക്ഷകൾ സ്വീകരിക്കും.
വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, പുന്നപുരം, വെസ്റ്റ്‌ഫോർട്ട്, തിരുവനന്തപുരം 24 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:0471-2474720, 2467728. വെബ്‌സൈറ്റ് www.captkerala.com.