തലവരിപ്പണം വാങ്ങുന്ന സ്കൂളുകള്‍ പത്തിരട്ടി പിഴ നല്‍കേണ്ടി വരും : സിബിഎസ്‌ഇ

168

തിരുവനന്തപുരം: ബിസിനസ് ആയിട്ടല്ലാതെ സാമൂഹിക സേവനമായി വേണം സ്കൂള്‍ നടത്തേണ്ടത് എന്ന് സിബിഎസ്‌ഇ വ്യക്തമാക്കി. തലവരിപ്പണം വാങ്ങുന്ന സ്കൂളുകള്‍ പത്തിരട്ടി പിഴ നല്‍കേണ്ടി വരുമെന്നും സിബിഎസ്‌ഇ. സംസ്ഥാന ബാലാവകാശ കമ്മിഷനെയാണ് ഇക്കാര്യം അറിയിച്ചത്. സിബിഎസ്‌ഇ അഫിലിയേഷനുള്ള എല്ലാ സ്കൂളുകള്‍ക്കും കമ്മീഷന്‍ സര്‍ക്കുര്‍ ബാധകമാണെന്നും അറിയിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളിനെക്കുറിച്ചുള്ള പരാതി സംസ്ഥാന ബാലാവകാശ കമ്മീഷനു മുന്നില്‍ വന്നിരുന്നു. ഇതില്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ സിബിഎസ്‌ഇ ബോര്‍ഡ്, അവരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകള്‍ക്കും ഈ നിര്‍ദേശം നല്കിയിട്ടുള്ളത്.
സിബിഎസ്‌ഇ സ്കൂളുകളെ സംബന്ധിച്ച്‌ വലിയൊരു പ്രത്യാഘാതം ഉണ്ടാക്കുന്ന അറിയിപ്പാണിത്.

NO COMMENTS

LEAVE A REPLY