സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് സി ദിവാകരന്‍

214

മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ മത്സരിക്കാൻ ഇല്ലെന്ന് സി.ദിവാകരൻ. പാർട്ടിയുടെ ഐക്യമാണ് പ്രധാനമെന്നും മത്സരിക്കുന്നത് ശരിയല്ലെന്നും ദിവാകരൻ പറഞ്ഞു. കാനം രാജന്ദ്രന് എതിരായി ദിവാകരനെ മത്സരിപ്പിക്കാൻ കെ.ഇ.ഇസ്‌മയിൽ പക്ഷം ശ്രമിച്ചിരുന്നു. എന്നാൽ, മത്സരിക്കാനില്ലെന്ന് ദിവാകരൻ ഇസ്‌മയിൽ പക്ഷ നേതാക്കളെ അറിയിക്കുകയായിരുന്നു.

NO COMMENTS