ന്യൂഡൽഹി: ഫുട്ബോൾ താരം സി.കെ. വിനീത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു വിനീതിന്റെ സന്ദർശനം. വിഷയം കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വിനീതിനോട് പറഞ്ഞു. വിനീതിനെ ഏജീസ് ഓഫീസിൽ നിന്നു പിരിച്ചുവിട്ട സംഭവത്തിൽ കേന്ദ്ര കായിക മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.
മതിയായ ഹാജർ ഇല്ലെന്ന കാരണം പറഞ്ഞാണ് സി.കെ വിനീതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്.