സി.എന്‍. ബാലകൃഷ്ണനെതിരായ അഴിമതിക്കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

212

തൃശൂര്‍ • മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരായ കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. ബാലകൃഷ്ണനെ കൂടാതെ മുന്‍ പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എംഡി റജി ജി. നായര്‍ തുടങ്ങ‍ിയവര്‍ എതിര്‍കക്ഷികളായ കേസില്‍ ആരെയൊക്കെ പ്രതിചേര്‍ക്കണമെന്ന കാര്യം ഹര്‍ജിക്കാരന്റെ മൊഴിയെടുത്ത ശേഷമേ ത‍ീരുമാനിക്കൂ.ഇരുപതിനകം മൊഴിയെടുത്ത ശേഷം പ്രതിചേര്‍ക്കേണ്ടവരുടെ പേരുള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കണ്‍സ്യൂമര്‍ഫെഡില്‍ ഇന്‍സെന്റീവ് ഇനത്തില്‍ നടത്തിയ ക്രമക്കേട്, ബോട്ടുകള്‍ വാങ്ങിയതിലെ അഴിമതി, വ്യാജ ബില്ലുകള്‍ ചമയ്ക്കല്‍, കണ്‍സ്യൂമര്‍ഫെഡിനു കീഴിലെ വിദേശമദ്യശാലയില്‍ നിന്നു പണം കൈപ്പറ്റിയ സംഭവം തുടങ്ങിയ ആരോപണങ്ങള്‍ അടങ്ങുന്ന കേസിലാണ് നടപടി.രണ്ടു തവണയായി നടത്തിയ അന്വേഷണത്തിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ടുകള്‍ നേരത്തെ കോടതിക്കു സമര്‍പ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY