സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ പിണറായി വിജയന് രൂക്ഷ വിമര്‍ശം

282

ആലപ്പുഴ: സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ പിണറായി വിജയന് രൂക്ഷ വിമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നെന്നും അത് അവസാനിപ്പിക്കാന്‍ നേതൃത്വം ഇടപെടണമെന്നും സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. കരിങ്കൊടി പ്രശ്നത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയതും ചാനലുകള്‍ വാടകയ്ക്ക് എടുത്തവരാണ് കരിങ്കൊടി കാട്ടിയതെന്ന പരാമര്‍ശങ്ങളും മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്ന് കൗണ്‍സിലില്‍ പരാമര്‍ശമുണ്ടായി.ഇക്കാര്യത്തില്‍ അംഗങ്ങളുടെ വികാരം നേതൃത്വത്തിനുണ്ടെന്നും എന്നാല്‍, സര്‍ക്കാര്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കൂടെയുള്ളവരും കൂടി ആക്രമിച്ച്‌ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്പിേക്കണ്ടെന്ന് കരുതിയാണ് പരസ്യപ്രതികരണം ഒഴിവാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മറുപടി പറഞ്ഞു.

NO COMMENTS

LEAVE A REPLY