ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ നടന്ന ബന്ധുനിയമനത്തിനെതിരെ സിപിഎം കേന്ദ്ര നേതൃത്വം. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന അവെയ്ലബിള്‍ പൊളിറ്റ്ബ്യൂറോ യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നത്.
15 അംഗ പോളിറ്റ് ബ്യൂറോയിലെ ഒമ്ബത് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. വിഷയത്തില്‍ എത്രയും പെട്ടന്ന് തെറ്റ് തിരുത്തല്‍ നടപടികള്‍ ഉണ്ടാകണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചു. കേരളത്തില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജനപിന്തുണയോടെ അധികാരത്തില്‍ വന്നതിന് പിന്നാലെ വിവാദങ്ങള്‍ ഉയരുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. കേരളത്തിലെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരായ പ്രചാരണ ആയുധമാക്കിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് തെറ്റ് തിരുത്തല്‍ വേണമെന്ന വികാരമാണ് രണ്ടരമണിക്കൂര്‍ നീണ്ടയോഗത്തില്‍ ഉയര്‍ന്നത്. ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് അവെയ്ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം നടന്നത്.