അലത്തൂര്‍: രാജ്യത്തെ തന്നെ ആദ്യ സന്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസസംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഈ സര്‍ക്കാര്‍ കാലത്ത് തന്നെ സംസ്ഥാനം സന്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പിലാക്കും. ഇതിനാവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഏകദേശം ഒന്നരലക്ഷത്തോളം അധ്യാപകര്‍ക്ക് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠിപ്പിക്കുന്നതിന് പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് നിയോജക മണ്ഡലത്തിലായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഭാവിയില്‍ മറ്റ് നിയോജക മണ്ഡലങ്ങളില്‍ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആലത്തൂര്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ദിശ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.