തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടര്‍ന്ന് നഷ്ടപ്പെട്ട എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സ്‌കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതിനു വേണ്ടി സ്‌കൂളുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുസ്തകങ്ങള്‍ നല്‍കുമെന്നും പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. പ്രളയം മൂലം പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് അവസരം നല്‍കും. കേന്ദ്ര വിദ്യാലയങ്ങളിലെ പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.