എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി

221

ദില്ലി: എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കാതെ ഓര്‍ഡിനന്‍സ് അനുമതിക്കായി സമര്‍പ്പിച്ചതില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി കടുത്ത അതൃപ്തി അറിയിക്കുകയും ഇനി ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ഇല്ലാതെ ഓര്‍ഡിനന്‍സ് അയക്കരുതെന്നായിരുന്നു രാഷ്‌ട്രപതി താക്കീത് ചെയ്തത്. ഇതോടെയാണ്, എനിമി പ്രോപ്പര്‍ട്ടി ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം മുന്‍ കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കിയത്.
പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്‌ട്രപതിയുടെ അനുമതി തേടിയത്.യുദ്ധകാലത്ത് ഇന്ത്യ വിട്ട് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ ഇന്ത്യയിലെ സ്വത്തുവകകളുടെ കൈമാറ്റത്തിനും പിന്തുടര്‍ച്ചാവകാശത്തിനും എതിരെയുള്ള നിയമമാണ് 48 വര്‍ഷം പഴക്കമുള്ള എനിമി പ്രോപ്പര്‍ട്ടി ആക്ട്, കീഴ്വഴക്കം തെറ്റിച്ച് മന്ത്രിസഭയുടെ അംഗീകാരം നേടുന്നതിന് മുമ്പ് ഓര്‍ഡിനന്‍സ് അനുമതിക്കായി സമര്‍പ്പിച്ചത് രാഷ്‌ട്രപതിയെ അസ്വസ്ഥനാക്കി.
പൊതുജനങ്ങളുടെ താത്പര്യം കണക്കിലെചുത്ത് മാത്രം ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്‌ക്കുന്നു. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും പ്രണബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കി. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് മന്ത്രിസഭയുടെ അനുമതിയില്ലാതെ ഓര്‍ഡിനന്‍സ് രാഷ്‌ട്രപതിക്ക് അയക്കുന്നത്.നിലവിലെ ഓര്‍ഡിനന്‍സ് അവസാനിക്കാനിരിക്കെയാണ് കേന്ദ്രം തിടുക്കപ്പെട്ട നടപടിയിലേക്ക് കടന്നത്.
ലോക്‌സഭയില്‍ ഭേദഗതി ബില്‍ ഈ വര്‍ഷാദ്യം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ല് പാസായില്ല. ഇതോടെയാണ് ഓര്‍ഡിനന്‍സിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം നടത്തിയത്

NO COMMENTS

LEAVE A REPLY