സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

51

തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണമായും അടച്ചിടുകയെന്നത് അപ്രായോഗികമാണെന്നും രോഗബാധയുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്നും മന്ത്രിസഭാ തീരുമാനം സര്‍വകക്ഷി യോഗത്തിലെ അഭിപ്രായവും കൂടി പരിഗണിച്ചാണ് തീരുമാനം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഓണ്‍ലൈനായി മന്ത്രിസഭയോഗം ചേര്‍ന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കലാവധിയും നീട്ടി നല്‍കി യിട്ടുണ്ട്. 2019 നവംബര്‍ മാസത്തിലാണ് പുതിയ ശമ്പള കമ്മീഷനെ നിയമിച്ചത്. ഈ കമ്മീഷന്റെ കാലാവധിയാണ് നാല് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. ഇതനുസരിച്ച്‌ കമ്മീഷന് ഡിസംബര്‍ 31 വരെ കാലാവധിയുണ്ടായിരിക്കും.

ധനബില്‍ പാസാക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ പാസാക്കി. ധനബില്‍ പാസാക്കുന്നതിനുള്ള സമയം 90 ദിവസം എന്നത് 180 ദിവസമായാണ് വര്‍ധിപ്പിച്ചത്. ഇതിനായി കേരളധന ഉത്തരവാദിത്വ നിയമത്തിലെ 2സി ഉപവകുപ്പാണ് ഭേദഗതി വരുത്തിയത്.

NO COMMENTS