കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ പലിശ കേന്ദ്രം തിരിച്ച്‌ നല്‍കും

278

ന്യൂഡല്‍ഹി: കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ പലിശ സര്‍ക്കാര്‍ തിരിച്ചുനല്‍കാന്‍ ഇന്ന് ചേര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശയാണ് സര്‍ക്കാര്‍ തിരിച്ചുനല്‍കുക. പലിശ നബാര്‍ഡ് വഴി തിരികെ നല്‍കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനം
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കര്‍ഷകസമൂഹത്തിനിടയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. ഡല്‍ഹിയില്‍ ലോകനിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും മന്ത്രിസഭാ തീരുമാനിച്ചു. പ്രഗതി മൈതാനത്താണ് 2254 കോടി രൂപ ചിലവില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുക.

NO COMMENTS

LEAVE A REPLY