കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി വ്യാഴാഴ്ച രാവിലെ റോജോയും റെഞ്ചിയും ജോളിയുടെ മക്കളും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി. രണ്ടുപേരുടെയും ഡിഎന്‍എ സാമ്പിളുകൾ ശേഖരിക്കും. കല്ലറയില്‍ നിന്നെടുത്ത സാമ്പിളുകളുമായുള്ള ബന്ധം ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിശോധന നടത്തുന്നത്.
ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട് ഏത് സാമ്പിളുകൾ ശേഖരിക്കണമെന്ന കാര്യത്തില്‍ ഡോക്ടര്‍ന്മാരാകും തീരുമാനമെടുക്കുക. റോജോയുടെയും റെഞ്ചിയുടെയും ഡി.എന്‍.എ പരിശോധിക്കുന്നതിലൂടെ യാകും അന്നമ്മയുടെയും ടോം തോമസിന്റെയും ഭൗതികഭാഗങ്ങള്‍ തിരിച്ചറിയാനും തുടര്‍ പരിശോധന സാധ്യമാവുകയും ചെയ്യുക. റോയിയുടെ ഭൗതികഭാഗങ്ങളുടെ പരിശോധനയ്ക്കായാണ് രണ്ട് മക്കളുടെ ഡിഎന്‍എ ശേഖരിക്കുന്നത്.