തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആഭ്യ ന്തര വകുപ്പ് തയ്യാറാവണമെന്നും പീഡനക്കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗ സ്ഥന്റെ പേരില്‍ സന്ദേശം വന്നുവെന്നത് വസ്തുതയാണെങ്കില്‍ നടപടി സ്വീകരിക്കേണ്ട ഗുരുതര വീഴ്ച യാണെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍ ആവശ്യപ്പെട്ടു. . ഈ കേസിന്റെ തുടക്കം മുതല്‍ പോലിസ് പ്രതിക്ക് സഹാ യകരമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.
പാലത്തായിയില്‍ ബിജെപി നേതാവ് ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റേതെന്നെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ ആദ്യാവസാനം പ്രതിയായ പത്മരാജനെ രക്ഷ പ്പെടു ത്താനുള്ള സംസാരമാണുള്ളതെന്നും ഇരയെ കുറ്റവാളിയാക്കാനുള്ള ശ്രമവും നടക്കുന്നുവെന്നും അന്വേഷണ ത്തിലിരിക്കുന്ന കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും മുസമ്മിൽ ചൂണ്ടി കാണി ക്കുന്നു
പോക്‌സോ വകുപ്പ് ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയരുകയും സര്‍ക്കാരും സിപിഎമ്മും സമ്മര്‍ദ്ദത്തിലാവുകയും ചെയ്ത ഘട്ടത്തില്‍ വന്ന ശബ്ദ സന്ദേശം പല അര്‍ത്ഥത്തിലും ദുരൂഹമാണ്. അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അടിയന്തിരമായി ഈ വിഷയത്തിലെ നിജസ്ഥിതി വ്യക്തമാക്കണമെന്നും മുസമ്മില്‍ കൂട്ടിച്ചേര്‍ത്തു.