തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കര വിഷയത്തില്‍ കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കി വായ്പ അടയ്ക്കാനുള്ള സമയം 60 ദിവസങ്ങള്‍ എന്നുള്ളത് എട്ട് വര്‍ഷങ്ങളായി പല ഘട്ടങ്ങളിലും നീട്ടിക്കൊടുത്തുവെന്ന് ഇനിയും ഇളവിന് തയ്യാറാണെന്ന് കാനറ ബാങ്കിന്റെ സീനിയര്‍ മാനേജര്‍ ജേക്കബ് പി. ചിറ്റാല്‍ക്കുളം പറഞ്ഞു.
ഈ കേസ് കോടതിയില്‍ വരെ എത്തിയതാണ്.
എന്നാല്‍ അതിന്റെ പൂര്‍ണമായ വശങ്ങള്‍ പോലും മനസ്സിലാക്കാതെ വിഷയത്തെ വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ കുടുംബത്തിനെസമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും. ചെയ്യാന്‍ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ ബാങ്ക് അന്നും ഇന്നു തയ്യാറാണെന്നും ജേക്കബ് പി. ചിറ്റാല്‍ക്കുളം പറഞ്ഞു.