അബൂദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എം. സി.സി ക്ക് കീഴിൽ അഞ്ചു വർഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തെ ചികിത്സാ ധന സഹായം മീഞ്ച പഞ്ചായത്തിലെ ബാളിയൂരിലെ അമുസ്ലിം സഹോദരി അടക്കം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള അഞ്ചു പഞ്ചായത്തിൽ പെട്ട മൂന്ന് കാൻസർ രോഗികൾക്കും രണ്ടു കിഡ്നി രോഗികൾക്കുമായി മൊത്തം അഞ്ചു പേർക്ക് തുക അനുവദിച്ചു നൽകി .
ക്യാൻസർ രോഗിയായ മീഞ്ച പഞ്ചായത്തിലെ എട്ടാം വാർഡ് ബാളിയൂർ സ്വദേശിനി ,കിഡ്നി രോഗിയായ കുമ്പള പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് കൊപ്പളം സ്വദേശി ,കാൻസർ രോഗിയായ പൈവളികെ പഞ്ചായത്തിലെ പതിനാലാം വാർഡ് മെർക്കളം സ്വദേശിനീ ,കിഡ്നി രോഗിയായ പുത്തിഗെ പഞ്ചായത്തിലെ ഒൻപതാം വാർഡ് പേരാൽ കണ്ണൂർ സ്വദേശി ,കാൻസർ രോഗിയായ മംഗൽപാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പഞ്ചത്തൊട്ടി സ്വദേശിനി എന്നിവർക്കാണ് സഹായം അനുവദിച്ചത് .
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിൻ മേലാണ് തുക അനുവദിച്ചു നൽകുന്നത് . ഓരോ രോഗികൾക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറുകയും തുടർന്ന് വാർഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏൽപ്പിക്കുകയും ചെയ്യും .
അബുദാബി മദിന സായിദ് സെഞ്ച്വറി ഹൌസിൽ ചേർന്ന മാസാന്ത ഷിഫാഹുറഹ്മാ യോഗത്തിൽ ഹാജി അബ്ദുൽ റഹിമാൻ കംബള പ്രാർത്ഥന നടത്തി.മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ സാഹിബ് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി അഷറഫ് ഉളുവാർ യോഗം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അബുദാബി കെ എം സി സി സംസ്ഥാന കൗൺസിലർ മുജീബ് മൊഗ്രാൽ പ്രസംഗിച്ചു ,ലത്തീഫ് ഈറോഡി റിപ്പോർട്ട് അവതരിപ്പിചു സംസാരിച്ചു .ഷെറിഫ് ഉറുമി ,സവാദ് ബന്തിയോട് ,സുനൈഫ് പേരാൽ ,റസാഖ് നൽക്ക ,യൂസഫ് സെഞ്ച്വറി ,സക്കീർ കമ്പാർ ,അശറഫ് എ എം തുടങ്ങിയവർ യോഗത്തിൽ സംബഡിച്ചു . രോഗികൾക്കുള്ള ധന സഹായം മണ്ഡലം പ്രെഡിഡന്റ് അസിസ് പെർമുദെ സാഹിബ് മുജീബ് മൊഗ്രാൽ സാഹിബിനു കൈമാറി.
മണ്ഡലം സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും ട്രെഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു .