കോഴിക്കോട്: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എൽജെഡിയിൽ തർക്കം. സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്ന് എം.വി. ശ്രേയാംസ്കുമാര്‍ ഇറങ്ങിപ്പോകുകയും ചെയ്തു.
കെ.പി. മോഹനനെതിരേ രൂക്ഷ വിമർശനമാണ് പാർട്ടിക്കുള്ളിൽ ഉയർന്നത്. എൽഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തിന് തടസം നിന്നത് മോഹനനാണ്. ഇതുമൂലമാണ് എൽഡിഎഫിൽ പാർട്ടിക്ക് കാര്യമായ പരിഗണന കിട്ടാതെ പോയതെന്നും ഒരു വിഭാഗം പറഞ്ഞു.
കൂത്തുപറമ്പിൽ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി മോഹനൻ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും വിമർശനമുയർന്നു.
അതേസമയം, ശ്രേയാംസ്കുമാര്‍ കല്പറ്റയില് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. കൂത്തുപറമ്പില്‍ കെ.പി. മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനുമായിരിക്കും മത്സരിക്കുക.