വോട്ടർമാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

47

കാസര്‍കോട്: മഞ്ചേശ്വരം കനിയാല ബൂതിലാണ് സംഭവം. മഞ്ചേശ്വരം മണ്ഡലത്തില്‍ വോടര്‍മാരെ വോട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പൊലീസും തിരഞ്ഞെടുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിവരികയാണ്. പ്രിസൈഡിങ് ഓഫീസര്‍ ആറ് മണിക്ക് ശേഷം വോട് ചെയ്യാന്‍ അനുവദിക്കാതെ ഏകപക്ഷീയമായി പോളിങ് അവസാനിപ്പിച്ചുവെന്നാണ് പരാതി.

ക്യൂവിലുണ്ടായിരുന്ന വോടര്‍മാര്‍ക്ക് വോട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.

NO COMMENTS