പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ബിഎഎംഎസ് കോഴ്സിൽ എൻആർഐ/എൻആർഐ സ്‌പോൺസേർഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുള്ള 7 (ഏഴ്) സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നീറ്റ് പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമും, അനുബന്ധ വിവരങ്ങളും www.rgamc.in എന്ന കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ 2021 നവംബർ 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധ പ്പെടണം. ഫോൺ: 0490 2337340, 9447687058, 9448223636, 9495894145.