ന്യൂ ഡൽഹി : ബലാത്സംഗത്തിന് വധശിക്ഷ നൽകുന്ന ബില്ല് ലോക്‌സഭാ ഏകകണ്‌ഠമായി പാസ്സാക്കി. ഇപ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നൽകാം. ലൈംഗിക അതിക്രമത്തിന് 20 വര്‍ഷം തടവ് കുറഞ്ഞ ശിക്ഷയായി നല്‍കും. കൂട്ടബലാത്സംഗമെങ്കിൽ ജീവപര്യന്തമായിരിക്കും കുറഞ്ഞ ശിക്ഷ.