സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്ക് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയിൽ ആശ്വാസകരമെന്നു കാപ്പന്റെ ഭാര്യ റൈഹാനയും കുടുംബവും

29

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്ക് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി.ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ആര്‍എംഎല്‍ ആശുപത്രിയിലേക്കോ ഡല്‍ഹി എയിംസിലേക്കോ മാറ്റണമെന്നാണ് നിര്‍ദ്ദേശം. സുപ്രിംകോടതിയില്‍ നിന്നുണ്ടായത് ആശ്വാസകരമായ വിധിയാണെന്നും ജാമ്യം കൂടി പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന് നല്ല ചികിത്സ ലഭിക്കാനുള്ള മികച്ച നടപടിയാണ് സുപ്രിംകോടതി സ്വീകരിച്ചതെന്നും സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാന പറഞ്ഞു.

സിദ്ധീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെ ട്ടെങ്കിലും കാപ്പന് ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും അതിനുള്ള നടപടിയാണ് കോടതി ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് കത്തയച്ചിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ഇതേ ആവശ്യം ഉന്നയിച്ച്‌ ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു

കാപ്പന്‍ കോവിഡ് മുക്തനായെന്ന് കാണിച്ച്‌ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതേ റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കാപ്പന്റെ ആരോഗ്യനിലയില്‍ കോടതിയുടെ ശ്രദ്ധ പതിയാന്‍ ഈ റിപ്പോര്‍ട്ട് കാരണമായി. കാപ്പനെ യുപിക്ക് പുറത്തേക്ക് മാറ്റുന്നതിനെ ശക്തമായി എതിര്‍ത്ത സോളിസിറ്റര്‍ ജനറലിന്റെ വാദത്തെ ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചതും യുപി സര്‍ക്കാരിന്റെ ഈ റിപ്പോര്‍ട്ട് വച്ചാണ്.

കാപ്പന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാവാതിരിക്കാന്‍ കടുത്ത പ്രതിരോധമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും നടത്തിയത്. യുപിയില്‍ ആശുപത്രി സൗകര്യം കിട്ടാത്ത നിരവധി മാധ്യമപ്രവര്‍ത്തകരുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രാവിലെ നടന്ന വാദത്തിനിടെ ചൂണ്ടിക്കാട്ടി. മഥുരയില്‍ കാപ്പന് ഒരു കിടക്ക ഉറപ്പാക്കാമെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാന്‍ അതിവേഗ നീക്കമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയത്. കാപ്പനെ തിരക്കിട്ട് മധുര ജയിലിലേക്ക് മാറ്റിയ യുപി സര്‍ക്കാര്‍ കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ നല്‍കി.സിദ്ധീഖ് കാപ്പനെ യുപിയില്‍ നിന്നും പുറത്തുകൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഡല്‍ഹിക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കൂടെനിന്ന് സഹായിച്ച മുഖ്യമന്ത്രിക്കും , മറ്റു രാഷ്ട്രീയ പാർട്ടികൾക്കും പ്രതിപക്ഷ നേതാവ്, രാഹുല്‍ ഗാന്ധി, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമപ്രവര്‍ത്തകര്‍, മതസംഘടനകള്‍, നാട്ടുകാര്‍ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും എന്റെ കൂടെ സത്യമുണ്ടെന്നും . സിദ്ധീഖിനെക്കുറിച്ച്‌ എനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും . അത് സുഹൃത്തുക്ക ള്‍ക്ക് അറിയാമെന്നും . അറിയാത്തവര്‍ പലതും പറയുമെന്നും അതൊന്നും വിലയ്‌ക്കെടുക്കേണ്ടെന്നും റൈഹന പറഞ്ഞു.

NO COMMENTS