കൊച്ചി : കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞു. മുമ്പ് രണ്ട് തവണ രാജിക്കത്ത് നൽകിയിരുന്നെന്നും 2022 നവംബറിൽ നൽകിയ രാജിക്കത്ത് മാർപാപ്പ അംഗീകരിച്ചെന്നും ആലഞ്ചേരി വ്യക്തമാക്കി. രാജി മാർപാപ്പ അംഗീകരിച്ചെന്ന് ആലഞ്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിൽ സിനഡ് തെരഞ്ഞെടുക്കും. കൂരിയ ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനാണ് താൽക്കാലിക ചുമതല.