ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ആകെ 380 ഒഴിവുകള്‍ ആണുള്ളത്. ഗുജറാത്ത്, രാജസ്ഥാന്‍, വെസ്റ്റ്ബംഗാള്‍, ബിഹാര്‍, അസം, ഉത്തര്‍പ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലവസരം. എഴുത്തു പരീക്ഷ, വൈദ്യപരിശോധന എന്നിവ മുഖേനയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. വെസ്റ്റേണ്‍, നോര്‍ത്തേണ്‍, ഈസ്റ്റേണ്‍, സതേണ്‍, സൗത്ത് ഈസ്റ്റേണ്‍ റീജനുകള്‍ ഉള്‍പ്പെടുന്ന പൈപ്പ് ലൈന്‍ ഡിവിഷനില്‍ ടെക്നിക്കല്‍/ നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അതോടൊപ്പം തന്നെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഹരിയാനയിലെ പാനിപത് റിഫൈനറിയില്‍ ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്‌റ്റന്റ്, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്‌റ്റന്റ് തസ്തികയിലേക്കും എപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. 37 ഒഴിവുകളാണ് ഉള്ളത്. അപേക്ഷക്കു സന്ദര്‍ശിക്കുക :http://www.iocl.com/
അവസാന തീയതി : നവംബര്‍ 22 ,എന്‍ജിനീയറിങ്/ ടെക്നിക്കല്‍ അസിസ്‌റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി : നവംബര്‍ 29