റിയോ• ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയോ ഡി ജനീറോയിലായിരുന്നു അന്ത്യം. 1970ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ നായകനായിരുന്നു ഈ പ്രതിരോധനിര താരം. അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബായ സാന്റോസാണ് മരണവിവരം പുറത്തുവിട്ടത്. 1970 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് കാര്‍ലോസ് ആല്‍ബര്‍ട്ടോ നേതൃത്വം നല്‍കിയ ടീം കിരീടം നേടിയത്. ഫൈനലില്‍ ആല്‍ബര്‍ട്ടോ നേടിയ ഗോള്‍, ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ബ്രസീലിനായി 53 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടി. 1962 മുതല്‍ 1982 വരെ നീണ്ട കരിയറില്‍ സാന്റോസ്, ഫ്ലുമിനെന്‍സ്, ഫ്ലമെന്‍ഗോ, ന്യൂയോര്‍ക്ക് കോസ്മോസ് തുടങ്ങിയ ക്ലബ്ബുകള്‍ക്കായും കളത്തിലിറങ്ങി.