പാലക്കാട് : കേരളത്തിലേക്ക് ജില്ലാ അതിർത്തി മുഖേന വരുന്ന അന്തർ സംസ്ഥാന യാത്രക്കാരിൽ ആർ. ടി.പി.സി.ആർ പ്രകാരമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ‘ഉള്ളവർ കോവി ഡ് ജാഗ്രത പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ കലക്ടർ മ്യൺമയി ജോഷി അറിയിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും യാത്ര രജിസ്ട്രേഷൻ പാസ് നിർബന്ധമായും കൈയിൽ കരുതണമെന്നും ജില്ലാ കലക്ടർ അറിയിച്ചു .