തിരുവനന്തപുരം: പുകയില രഹിത വിദ്യാലയങ്ങളും വീടുകളും യാഥാര്‍ഥ്യമാക്കുന്നതിന് വിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തി ആശയങ്ങള്‍ സ്വരൂപിക്കാനായി, ഇതേ പ്രമേയത്തില്‍ പുകയില നിയന്ത്രണ പ്രസ്ഥാനമായ ടുബാക്കോ ഫ്രീ കേരള കാര്‍ട്ടൂണ്‍ മല്‍സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിദ്യാലയങ്ങളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് കാഷ് പ്രൈസ് നല്‍കും. വിദഗ്ധരുടെ വിധിനിര്‍ണയ സമിതി തിരഞ്ഞെടുക്കുന്ന, ഒന്നാം സമ്മാനം നേടുന്ന കാര്‍ട്ടൂണിന് 2500 രൂപയും രണ്ടാം സമ്മാനം നേടുന്ന സൃഷ്ടിക്ക് 1500 രൂപയുമാണ് നല്‍കുന്നത്. വിധികര്‍ത്താക്കളുടെ പുരസ്‌കാരത്തിനു പുറമെ, ടുബാക്കോ ഫ്രീ കേരളയുടെ ഫേസ് ബുക്ക് പേജില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടുന്ന കാര്‍ട്ടൂണിന് ആയിരം രൂപയുടെ ജനപ്രിയ പുരസ്‌കാരവുമുണ്ട്. സൃഷ്ടികള്‍ തപാലിലോ ഇ മെയില്‍ വഴിയോ, ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് ലഭിക്കണം. മല്‍സരത്തെ സംബന്ധിച്ച വിശദവിവരങ്ങളും സൃഷ്ടികള്‍ അയക്കേണ്ട മേല്‍വിലാസവും http://tobaccofreekerala.blogspot.in/2016/11/blog-post.html എന്ന ബ്ലോഗിലും ടുബാക്കോ ഫ്രീ കേരളയുടെ ഫേസ്ബുക്ക് പേജിലും http://tinyurl.com/zcbcvmh ലഭ്യമാണ്.