തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു 25 പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിജെപി കൗണ്‍സിലര്‍മാരും കണ്ടാലറിയാവുന്ന മറ്റ് പ്രവര്‍ത്തകരും കേസില്‍ പ്രതികളാണെന്നു പോലീസ് വ്യക്തമാക്കി.