പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ലിബിക്കെതിരേ കേസ്. ഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുമേഷ് കൃഷ്ണയുടെ പരാതിയില്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണു കേസെടുത്തത്. നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണു മലകയറുന്നതെന്നു മുപ്പത്തിയെട്ടുകാരിയായ ലിബി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.