സുപ്രീം കോടതി നിരോധനം മറികടന്ന് മലപ്പുറത്ത് കാളപൂട്ട് മത്സരം നടത്തിയ സംഭവത്തില്‍ സംഘാകര്‍ക്കെതിരെ കേസെടുത്തു

290

മലപ്പുറം: സുപ്രീം കോടതി നിരോധനം മറികടന്ന് മലപ്പുറത്ത് കാളപൂട്ട് മത്സരം നടത്തിയ സംഭവത്തില്‍ സംഘാകര്‍ക്കെതിരെ കേസെടുത്തു. പൊന്നാനി പോലീസാണ് കേസെടുത്തത്. കര്‍ഷകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയാണ് കാളപൂട്ട് മത്സരം നടത്തിയത്. തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് കാളപൂട്ട് മത്സരം നടത്തിയത്.
എടപ്പാളില്‍ പ്രത്യേകം സജ്ജമാക്കിയ പാടത്ത് 50 ടീമുകളായി നൂറിലേറെ കാളകളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ അവകാശവാദം. മത്സരം തുടങ്ങിയപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സംഘാടകര്‍ അവഗണിക്കുകയായിരുന്നു. കാളകളുടെ വാലില്‍ കടിച്ചും മറ്റും വിളറി പിടിപ്പിച്ചുമാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. വാളാഞ്ചേരി, അയിലക്കാട് എന്നിവടങ്ങളില്‍ നിന്നും കാളകളെ പങ്കെടുപ്പിച്ചാണ് മത്സരം.

NO COMMENTS

LEAVE A REPLY