ബാബുരാജിനും വാണിവിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

24

ഒറ്റപ്പാലം; ബാബുരാജിനും വാണിവിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ്‌ വഞ്ചനാ കുറ്റത്തിന് കേസെടുത്തു സിനിമാ നിർമാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനൽകിയില്ലെന്ന തൃശ്ശൂർ തിരുവില്വാമല കാട്ടുകുളംസ്വദേശി റിയാസിന്റെ പരാതിയിലാണ് നടൻ ബാബുരാജിനും വാണിവിശ്വനാഥിനുമെതിരെ കേസെടുത്തത്.

കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3:14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി. ലാഭമോ മുടക്കുമുതലോ നൽകിയില്ലെന്നും 2017 മുതൽ പരിചയക്കാരായ ഇവർക്ക് ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിയിൽ പറയുന്നു. ആദ്യം 30 ലക്ഷം രൂപ നൽകി. പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് ബാക്കി പണം കൈമാറിയത്. തൃശ്ശൂരിലും എറണാകുളത്തുമാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്.

പണം തിരികെലഭിക്കാതായതോടെ റിയാസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തി പരാതി ഒറ്റപ്പാലം പോലീസിന് കൈമാറി, ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയാണ് ഇടപാടുകൾ നടത്തിയതെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒറ്റപ്പാലം കോടതിയിലെത്തിയത്. ഇരുവർക്കുമെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

NO COMMENTS